ചാമ്പ്യൻസ് ട്രോഫിയിൽ കഴഞ്ഞ ദിവസം അരങ്ങേറിയ ആസ്ട്രേലിയ-അഫ്ഗാനിസ്ഥാൻ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. മഴയും തുടർന്നുണ്ടായ മോശം കാലാവസ്ഥയുമാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്. ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് നൽകിയാണ് മത്സരം അവസാനിച്ചത്. ഡക്ക് വർത്ത് ലൂയീസ് നിയമപ്രകാരം വിജയികളെ തീരുമാനിക്കാത്തതിന് ആരാധകർ കാരണം തിരക്കുന്നുണ്ട്. ഡി.എൽ.എസ് നിയമം കൊണ്ടുവന്നിരുന്നുവെങ്കിൽ ഓസീസ് വിജയിക്കുമായിരുന്നുവെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ.
മത്സരത്തിൽ ഡക്ക് വർത്ത് നിയമം ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു. അതിന് കാരണം ഏകദിന ഫോര്‍മാറ്റില്‍ ഡക്ക് വര്‍ത്ത്- ലൂയിസ്- സ്‌റ്റേണ്‍ എന്ന മഴനിയമം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇരു ടീമുകളും ഏറ്റവും ചുരുങ്ങിയത് 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം. അഫ്ഗാനെതിരെ കങ്കാരുപ്പട വെറും 12.5 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. ഇതുകൊണ്ട് തന്നെ ഈ നിയമം ഉപയോഗിക്കാൻ സാധിക്കില്ല. ട്വന്‍റി-20യിൽ ചുരുങ്ങിയത് അഞ്ച് ഓവർ എങ്കിലും ടീമുകൾ കളിക്കണം.
ലാഹോരിലെ ഗദ്ധാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 274 റൺസിന്‍റെ ലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയ 12.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടിയിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ആസ്ട്രേലിയ സെമിഫൈനലിലേക്ക് കടക്കുകയും അഫ്ഗാനിസ്ഥാന്‍റെ സാധ്യതകൾ മങ്ങുകയും ചെയ്തു. ആസ്ട്രേലിയക്കെതിരെ വിജയിച്ചിരുന്നുവെങ്കിൽ സെമി ഫൈനലിൽ പ്രവേശിക്കാൻ അഫ്ഗാനിസ്ഥാന് ഒരുപാട് സാധ്യതകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.