'ചെന്നൈ തിരുമ്പി വന്നിട്ടേന്ന് സൊല്ല്'​; പഞ്ചറായി പഞ്ചാബ്​

ദുബൈ: ​ഐ.പി.എല്ലിലെ തുടർച്ചയായ മൂന്നുതോൽവികളുടെ ക്ഷീണം ചെന്നൈ സൂപ്പർ കിങ്​സ്​ തീർത്തു. ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിങ്സ്​ ഇലവൻ പഞ്ചാബിനെ പത്തുവിക്കറ്റിന്​ പഞ്ചറാക്കിയാണ്​ ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയത്​.

179 റൺസി​െൻറ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നെക്കായി 83 റൺസുമായി വൈറ്ററൻ താരം ഷെയിൻ വാട്​സണും 87 റൺസുമായി ഫാഫ്​ ഡു​െപ്ലസിസും ഉറച്ചുനിന്നതോടെയാണ്​​​ മോഹവിജയം സ്വന്തമായത്​. 53 പന്തുകൾ നേരിട്ട ഇരുവരും 11 ബൗണ്ടറികളാണ്​ നേടിയത്​. ത​െൻറ കയ്യിൽ ഇനിയും അസ്​ത്രങ്ങളുണ്ടെന്ന്​ തെളിയിക്കുന്നതായിരുന്നു 39കാരനായ ഷെയിൻവാട്​സ​െൻറ പ്രകടനം.

പഞ്ചാബ്​ നിരയിൽ പന്തെറിഞ്ഞവരിൽ ആർക്കും ഒന്നും ചെയ്യാനായില്ല. നേരത്തേ ലോകേഷ്​ രാഹുലി​െൻറ 63 റൺസി​െൻറയും നിക്കോളസ്​ പുരാ​െൻറ 33 റൺസി​െൻറയും മിടുക്കിലാണ്​ പഞ്ചാബ്​ ഭേദപ്പെട്ട സ്​കോർ പടുത്തുയർത്തിയത്​. മായങ്ക്​ അഗർവാൾ 26ഉം മന്ദീപ്​ സിങ്​ 27ഉം റ​ൺസെടുത്തു.അഞ്ചുമത്സരങ്ങളിൽ നാലെണ്ണവും പരാജയപ്പെട്ട പഞ്ചാബ്​ പോയൻറ്​ പട്ടികയിൽ അവസാന സ്ഥാനത്തേക്കിറങ്ങി. 

തുടർ തോൽവികളുടെ പേരിൽ ഏറെ പഴികേട്ടിരുന്ന ധോണിക്കും സംഘത്തിനും ഈ വിജയം സീസണിലുടനീളം ഊർജ്ജമായേക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.