Posted On
date_range Updated On
date_range വാഷിങ്ടൺ സുന്ദറിന് പരിക്ക്; ഷഹബാസ് അഹമ്മദ് ഇന്ത്യൻ ടീമിൽ
ഹരാരെ: സിംബാബ്‌വെക്കെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ബംഗാൾ ഓൾ റൗണ്ടർ ഷഹബാസ് അഹമ്മദിനെ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിൽ കൗണ്ടി മത്സരത്തിനിടെ പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരമാണിത്.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വേണ്ടി ഷഹബാസ് ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടിയിരുന്നു. ഇതാദ്യമായാണ് ദേശീയ ടീമിലെത്തുന്നത്. പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമയടക്കം സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.