Posted On
date_range Updated On
date_range സന്നാഹ മത്സരം: ഇന്ത്യക്ക് ലീഡ്
ലെസ്റ്റർ: ഇംഗ്ലണ്ടിൽ പര്യടനത്തിനെത്തിയ ഇന്ത്യക്ക് സന്നാഹ മത്സരത്തിൽ ലെസ്റ്റർഷെയറിനെതിരെ നേരിയ ലീഡ്. ഒന്നാമിന്നിങ്സ് എട്ടിന് 246 എന്ന സ്കോറിൽ ഡിക്ലയർ ചെയ്ത ഇന്ത്യ എതിരാളികളെ 244ലൊതുക്കുകയായിരുന്നു. രണ്ടാം വട്ടം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസെടുത്തിട്ടുണ്ട്. ശുഭ്മൻ ഗില്ലും (37) ശ്രീകർ ഭരതും (21) ആണ് ക്രീസിൽ.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും രവീന്ദ്ര ജദേജയും രണ്ടു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് സിറാജും ശർദുൽ ഠാകൂറും ചേർന്നാണ് ലെസ്റ്റർഷെയറിനെ ഒതുക്കിയത്. എതിരാളികൾക്കായി ഇറങ്ങിയ ഋഷഭ് പന്താണ് (76) ടോപ്സ്കോറർ. മറ്റൊരു ഇന്ത്യൻ താരം ചേതേശ്വർ പുജാര പൂജ്യത്തിന് പുറത്തായി. ഷമിയുടെ പന്തിൽ പുജാരയുടെ കുറ്റി തെറിക്കുകയായിരുന്നു. ഋഷി പട്ടേലും (34) റോമൻ വാക്കറും (34) ആണ് തിളങ്ങിയ മറ്റു ലെസ്റ്റർഷെയർ ബാറ്റർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.