Posted On
date_range Updated On
date_range സിംബാബ് വെയിൽ ഇന്ത്യയെ ലക്ഷ്മൺ പരിശീലിപ്പിക്കും
ന്യൂഡൽഹി: ആഗസ്റ്റ് മൂന്നാം വാരം ഹരാരെയിൽ സിംബാബ് വെക്കെതിരെ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വി.വി.എസ് ലക്ഷ്മൺ പരിശീലിപ്പിക്കും. രാഹുൽ ദ്രാവിഡിന് ഇടവേള നൽകുകയല്ലെന്നും ഏഷ്യ കപ്പിന്റെ ഭാഗമായി ടീമിന് 23ന് തന്നെ യു.എ.ഇയിൽ എത്തേണ്ടതുള്ളതിനാലാണ് ലക്ഷ്മണിനെ ചുമതലപ്പെടുത്തുന്നതെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ അറിയിച്ചു. 18, 20, 22 തീയതികളിലാണ് സിംബാബ് വെക്കെതിരായ മത്സരങ്ങൾ. ഈയിടെ അയർലൻഡ് പര്യടനത്തിൽ ലക്ഷ്മണാണ് ഇന്ത്യൻ സംഘത്തെ പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.