'പാകിസ്താനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദിക്ക് ഇപ്പോൾ മനസിലായി'; കറാച്ചിയിലെ റാലിയിൽ അഫ്രീദിയുടെ പ്രകോപനം -വിഡിയോ

കറാച്ചി: ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ 'വിജയാഘോഷം' എന്ന പേരിൽ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച് കറാച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശം.

പാകിസ്താനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകുമെന്നും ഇങ്ങോട്ട് കളിച്ചാൽ നിശബ്ദരാകുമെന്ന് നിങ്ങൾ കരുതരുതെന്നും റാലിയിൽ പങ്കെടുത്ത ശേഷം അഫ്രീദി പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അഫ്രീദി റാലിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

'അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി. ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനമാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ വെറുതെ ഇരിക്കില്ല, പാകിസ്താന്റെ പ്രതിരോധം തകർക്കാൻ കഴിയില്ല'-  അഫ്രീദി പറഞ്ഞു.

പുൽവാമയിൽ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.

ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ക്രിക്കറ്റ് ടീമിനെ പോലും പാകിസ്താനിലേക്ക് അയക്കാതെ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും അഫ്രീദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ഇ​നി അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ തി​രി​ച്ച​ടി ഭ​യാ​ന​ക​മാ​യി​രി​ക്കു​മെ​ന്നും മൂ​ന്ന് സേ​ന​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ​പഹ​ൽ​ഗാ​മി​ൽ 26 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ പാ​ക് ഭീ​ക​ര​ത​ക്ക് തി​രി​ച്ച​ടി ന​ൽ​കി​യ ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ നൂ​റി​ല​ധി​കം ഭീ​ക​ര​രെ വ​ധിച്ചുവെന്നും  പാ​കി​സ്താ​ന്റെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ടുവെന്നും 35നും 40​നു​മി​ട​യി​ൽ പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടുവെന്നും സൈന്യം വ്യക്തമാക്കി. 

Tags:    
News Summary - Shahid Afridi hails Pakistan's defence as 'unbreakable', says 'Modi now realises how costly it is to confront Pakistan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.