Posted On
date_range Updated On
date_range ബാല്യകാല സഖിക്ക് പ്രതിശ്രുത വധുവായി സ്ഥാനക്കയറ്റം നൽകി തുഷാർ ദേശ്പാണ്ഡെ
മുംബൈ: ബാല്യ കാല സഖി നാഭ ഗദ്ദംവറിന് പ്രതിശ്രുത വധുവിലേക്ക് സ്ഥാനക്കയറ്റം നൽകി ജീവിതത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ചെന്നൈ സൂപ്പർ കിങ്‌സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു.
ക്രിക്കറ്റ് ബോളും കൈയിൽ പിടിച്ചായിരുന്നു ഇരുവരും വിവാഹ നിശ്ചയ ഫോട്ടോ ഷൂട്ട് നടത്തിയത്. 'അവൾക്ക് സ്കൂൾ ക്രഷിൽ നിന്ന് പ്രതിശ്രുത വധുവിലേക്ക് സ്ഥാനക്കയറ്റം കിട്ടി'-എന്ന കാപ്ഷനോടെയാണ് തുഷാർ ചിത്രങ്ങൾ പങ്കുവെച്ചത്.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത 28 കാരനായ തുഷാർ 16 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് വീഴ്ത്തിയത്. 17 റൺസ് വഴങ്ങി നാലു വിക്കറ്റ്‍ വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആറാമത്തെ കളിക്കാരനാണ് തുഷാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.