Posted On
date_range Updated On
date_range സ്റ്റേഡിയത്തിൽ ദേശീയ ഗാനം മുഴങ്ങി; വികാരമടക്കാനാവാതെ രോഹിത്
ഇന്ത്യ പാകിസ്താൻ മത്സരത്തിന് മുമ്പ് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ വികാരം അടക്കാനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. ദേശീയ ഗാനം അവസാനിക്കുമ്പോൾ കണ്ണുകൾ മുറുക്കിയടച്ച് മുകളിലേക്ക് തലയുയർത്തി നിൽക്കുകയായിരുന്നു രോഹിത്.
സ്റ്റേഡിയം ഒന്നാകെ ദേശീയ ഗാനം ആലപിക്കുന്നതും തുടർന്ന് കണ്ണുനീർ മറയ്ക്കാൻ രോഹിത് ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 2007 മുതൽ ട്വന്റി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യ മത്സരമാണിത്. അത്യധികം ആവേശകരമായ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.