‘കോഹ്‍ലി കോഹ്‍ലി’ വിളികളുമായി ആരാധകരുടെ കളിയാക്കൽ; നവീനുൽ ഹഖ് മറുപടി നൽകിയത് ഇങ്ങനെ...

വിരാട് കോഹ്‍ലിയും ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാൻ പേസർ നവീനുൽ ഹഖും തമ്മിലുണ്ടായ ഉരസൽ ഇത്തവണത്തെ ഐ.പി.എല്ലിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. ലഖ്നൗവിനെതിരായ ഗംഭീര വിജയത്തിന് പിന്നാലെ ബാംഗ്ലൂർ നായകനുമായി ഗൗതം ഗംഭീർ ഉടക്കിയതും വലിയ വാർത്തയായി മാറിയിരുന്നു.

അതേസമയം, ഈ മാസം തുടക്കത്തിൽ നടന്ന സംഭവത്തിന്റെ പേരിൽ എവിടെ പോയാലും നവീനുൽ ഹഖിന് എതിർ ടീമിലെ ആരാധകരിൽ നിന്ന് പരിഹാസമേൽക്കാറുണ്ട്. ഇന്നലെ നടന്ന കെ.കെ.ആർ - ലഖ്നൗ മത്സരത്തിനിടയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ചും നവീനുൽ ഹഖിനെ കോഹ്‍ലി... കോഹ്‍ലി ആർപ്പുവിളികളുമായി ചില ആരാധകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. ബാറ്റ് ചെയ്യുമ്പോഴും ബൗൾ ചെയ്യുമ്പോഴും അത് തുടരുകയും ചെയ്തിരുന്നു. എന്നാൽ, പ്രകോപിതനാകുന്നതിന് പകരം താരം ഗംഭീറും കോഹ്‍ലിയും പയറ്റിയ ശൈലി കടമെടുത്താണ് അതിന് മറുപടി നൽകിയത്.


രണ്ടാം ഓവറിൽ ക്രുണാൽ പാണ്ഡ്യ നവീന് പന്ത് നൽകിയതിന് പിന്നാലെയാണ് "കോഹ്ലി" വിളികൾ കടുത്തത്. നവീന്റെ പന്തിൽ ജേസൺ റോയ് തുടർച്ചയായി മൂന്ന് ബൗണ്ടറികൾ പായിച്ചതോടെ ആർപ്പുവിളികൾ ശക്തമായി. എന്നാൽ, സൂപ്പർ ബാറ്ററായ റഹ്മാനുള്ള ഗുർബാസിനെ രവി ബിഷ്‌നോയ് ഒരു തകർപ്പൻ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ നവീൻ ചൂണ്ടുവിരൽ ചുണ്ടത്ത് വെച്ച് നിശബ്ദരാകാൻ കെ.കെ.ആർ ആരാധകരോട് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.



Tags:    
News Summary - Targeted With 'Virat Kohli' Chants, Naveen-ul-Haq's reaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.