Posted On
date_range Updated On
date_range ഇന്ത്യ ഇന്ത്യയായി; അഫ്ഗാന് ജയിക്കാൻ 211 റൺസ് വേണം
ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ കത്തിക്കയറി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിയും സംഘവും അടിച്ചെടുത്തത് 210 റൺസ്. ഓപണർമാരായ രോഹിത് ശർമയും (74) കെ.എൽ രാഹുലും (69) കൂറ്റനടികളുമായി മുന്നിൽ നിന്ന് നയിച്ചതോടെയാണ് 20 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി നീലപ്പട ഇരട്ടശതകം കടന്നത്.
ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന് സ്കോർ കൂടിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയം കാരണം സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റ ഇന്ത്യക്ക് പ്രതീക്ഷയേകുന്ന സ്കോറാണിത്.
ഇന്ത്യക്ക് വേണ്ടി അവസാന ഓവറുകളിൽ റിഷഭ് പന്തും (13 പന്തുകളിൽ 27 റൺസ്) ഹർദിക് പാണ്ഡ്യയും (13 പന്തുകളിൽ 35) വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. ഇരുവരും ചേർന്നാണ് സ്കോർ 200 കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.