സഞ്ജുവിന്റെയും സചിന്റെയും പോരാട്ടം വിഫലം; കേരളം പ്രീക്വാർട്ടറിൽ പുറത്ത്

കൊൽക്കത്ത: സയ്യിദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. പ്രീക്വാർട്ടറിൽ സൗരാഷ്ട്രയോടാണ് കേരളം ഒമ്പത് റൺസിന് തോറ്റത്. ആദ്യം ബാറ്റുചെയ്ത സൗരാഷ്ട്ര ആറിന് 183 റൺസടിച്ചപ്പോൾ കേരളത്തിന്റെ പോരാട്ടം നാലിന് 174ൽ അവസാനിച്ചു.

സചിൻ ബേബിയും (47 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം പുറത്താവാതെ 64) നായകൻ സഞ്ജു സാംസണും (38 പന്തിൽ എട്ടു ഫോറടക്കം 59) കേരളത്തിനായി പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അവസാന ഘട്ടത്തിൽ ഏഴു പന്തിൽ 12 റൺസ് വീതമെടുത്ത അബ്ദുൽ ബാസിതും വിഷ്ണു വിനോദും സചിൻ ബേബിക്ക് പിന്തുണ നൽകിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.

19ാം ഓവർ എറിഞ്ഞ സൗരാഷ്ട്ര നായകൻ ജയ്ദേവ് ഉനദ്കട്ട് ആറു റൺസ് മാത്രം വിട്ടുനൽകിയതോടെ കേരളത്തിന് അവസാന ഓവറിൽ ജയിക്കാൻ 23 റൺസ് വേണമായിരുന്നു. എന്നാൽ സചിൻ ബേബിക്കും വിഷ്ണു വിനോദിനും ചേർന്ന് 13 റൺസെടുക്കാനേ ആയുള്ളൂ. 

Tags:    
News Summary - Syed Mushtaqali Trophy: Kerala out in pre-quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.