Posted On
date_range Updated On
date_range സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ വിധി ഇന്നറിയാം
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ശനിയാഴ്ച നിർണായക മത്സരം. ഗ്രൂപ് സിയിൽ നിലവിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ടീം ഇന്ന് അവസാന കളിയിൽ മേഘാലയയെ നേരിടും.
ആദ്യ സ്ഥാനങ്ങളിലുള്ള കർണാടകക്കും ഹരിയാനക്കും 20 വീതവും കേരളത്തിന് 16ഉം പോയന്റാണുള്ളത്. ഹരിയാന-കർണാടക മത്സരവും ഇന്നുണ്ട്. ഇതിന്റെ ഫലംകൂടി നോക്കിയായിരിക്കും നോക്കൗട്ട് റൗണ്ടിലേക്കുള്ള കേരളത്തിന്റെ ടിക്കറ്റ് തീരുമാനിക്കുക.
കഴിഞ്ഞദിവസം ജമ്മു-കശ്മീരിനെ 62 റൺസിന് തോൽപിച്ചാണ് സഞ്ജു സാംസണും സംഘവും നാലാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം സചിൻ ബേബിയുടെയും (62) സഞ്ജുവിന്റെയും (61) മികവിൽ നിശ്ചിത 20 ഓവറിൽ 184 റൺസെടുത്തു. ജമ്മു-കശ്മീരിന്റെ മറുപടി 19 ഓവറിൽ 122ലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.