പോക്കറ്റിൽ എന്തെങ്കിലും ഉണ്ടോ? അഭിഷേകിനെ പരിശോധിച്ച് സൂര്യ

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരബാദ് മത്സരത്തിനിടെ ഹൈദരബാദ് ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയുടെ പോക്കറ്റ് പരിശോധിച്ച് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. കുറിപ്പ് എന്തെങ്കിലുമുണ്ടോ എന്നാണ് താരം പരിശോധിച്ചത്.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 55 പന്തിൽ നിന്നും 141 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് സെഞ്ച്വറിക്ക് ശേഷം ഒരു കുറിപ്പ് ഉയർത്തി കാട്ടിയിരുന്നു. 'ദിസ് ഈസ് ഫോർ ഓറഞ്ച് ആർമി' എന്നെഴുതിയ കുറിപ്പാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്. മുംബൈക്കെതിരെയുള്ള മത്സരത്തിലും അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നാണ് സൂര്യ പരിശോധിച്ചത്. മുംബൈക്കെതിരെയുള്ള മത്സരത്തിൽ 28 പന്തിൽ നിന്നും 40 റൺസ് നേടി മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചു.

ഹൈദരബാദ് നേടിയ 162 റൺസിൽ 40 റൺസുമായി ടോപ് സ്കോററായത് അഭിഷേകാണ്. ഹെയ്ൻറിച്ച് ക്ലാസൻ 38 റൺസ് നേടി. 163 റൺസ് പിന്തുടരാൻ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

36 റൺസെടുത്ത വിൽജാക്‌സാണ് ടോപ് സ്കോറർ. റിയാൻ റിക്കിൽടൺ 31ഉം രോഹിത് ശർമ 26 ഉം സൂര്യകുമാർ യാദവ് 26 ഉം റൺസെടുത്ത് പുറത്തായി.

9 പന്തിൽ 21 റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യ വിജയതീരത്ത് എത്തിച്ചെങ്കിലും ജയിക്കാൻ ഒരു റൺസ് വേണ്ട സമയത്ത് കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. ഇഷാൻ മല്ലിംഗ എറിഞ്ഞ അതേ ഓവറിൽ റൺസെടുക്കും മുൻപ് നമൻധിറും മടങ്ങി. സീഷാൻ അൻസാരിയെ ബൗണ്ടറി കടത്തി തിലക് വർമ (21) അനായാസം വിജയത്തിലെത്തിച്ചു. ഹൈദരാബാദിന് വേണ്ടി നായകൻ പാറ്റ് കമിൻസ് മൂന്ന് വിക്കറ്റെടുത്തു.

Tags:    
News Summary - Suryakumar Yadav Checks on Abhishek Sharma's pocket whether he has any writings today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.