സിക്‌സ് അടിക്കുന്നതിനിടെ രാഹുൽ ത്രിപതിക്ക് പരിക്ക്; വീഡിയോ വൈറൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സ് അടിച്ചതിന് പിന്നാലെ നിലതെറ്റി വീണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ രാഹുൽ ത്രിപതിക്ക് പരിക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാഹുൽ തേവാത്തിയയെ ലോങ് ഓഫിലൂടെ സിക്സർ പറത്തിയ ശേഷമായിരുന്നു ത്രിപതിയുടെ വീഴ്ച്. സൺറൈസേഴ്സ് ഇന്നിങ്സിന്റെ 14ാം ഓവറിലായിരുന്നു സംഭവം.

പരിക്കേറ്റതിനെ തുടർന്ന് ബാറ്റിങ് തുടരാൻ സാധിക്കാത്തതിനെ തുടർന്ന് ത്രിപതി (11പന്തിൽ 17) റിട്ടയർഡ് ഹർട്ടായി മടങ്ങി. നികോളസ് പുരാൻ താരത്തിന് പകരം കളത്തിലെത്തി. പരിക്ക് സാരമല്ലെന്നും അടുത്ത മത്സരത്തിന് മുമ്പ് ത്രിപതി തിരിച്ചെത്തുമെന്നും ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ പ്രത്യാശ പ്രകടിപ്പിച്ചു.

ത്രിപതിയുടെ അഭാവം ഹൈദരാബാദിന്റെ മത്സരഫലത്തെ ബാധിച്ചില്ല. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ തകർത്തത്. ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. ​ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടന്നു. നായകൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ (42) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ സഹായിച്ചത്. നിക്കോളാസ് പുരാൻ (34*), ഐദൻ മക്രം (12) എന്നിവരും മികച്ച പിന്തുണയേകി.

ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162 റ​ൺ​സെ​ടു​ത്തു. 42 പ​ന്തി​ൽ പു​റ​ത്താ​വാ​തെ 50 റ​ൺ​സ​ടി​ച്ച നാ​യ​ക​ൻ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഗു​ജ​റാ​ത്തി​ന്റെ ടോ​പ്സ്കോ​റ​ർ. 21 പ​ന്തി​ൽ 35 റ​ൺ​സെ​ടു​ത്ത അ​ഭി​ന​വ് മ​നോ​ഹ​ർ പി​ന്തു​ണ ന​ൽ​കി. മാ​ത്യു വെ​യ്ഡ് (19), ഡേ​വി​ഡ് മി​ല്ല​ർ (12), സാ​യ് സു​ദ​ർ​ശ​ൻ (11), ശു​ഭ്മ​ൻ ഗി​ൽ (7), രാ​ഹു​ൽ തേ​വാ​ത്തി​യ (6) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ​ർ​മാ​രു​ടെ സ്കോ​ർ.

ഇ​ട​ക്കി​ടെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രു​ന്ന ഗു​ജ​റാ​ത്തി​നാ​യി അ​ഞ്ചാം വി​ക്ക​റ്റി​ൽ 32 പ​ന്തി​ൽ 50 റ​ൺ​സ് ചേ​ർ​ത്ത ഹ​ർ​ദി​കും മ​നോ​ഹ​റു​മാ​ണ് സ്കോ​ർ 150 ക​ട​ത്തി​യ​ത്. ഒ​രു സി​ക്സും നാ​ലു ഫോ​റു​മ​ട​ങ്ങി​യ​താ​യി​രു​ന്നു ഹ​ർ​ദി​കി​ന്റെ ഇ​ന്നി​ങ്സ്.

ഒ​രു സി​ക്സും അ​ഞ്ചു ഫോ​റും പാ​യി​ച്ച മ​നോ​ഹ​റി​ന് മൂ​ന്നു വ​ട്ട​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ഫീ​ൽ​ഡ​ർ​മാ​ർ ജീ​വ​ൻ ന​ൽ​കി​യ​ത്. എ​യ്ഡ​ൻ മാ​ർ​ക്ര​മും രാ​ഹു​ൽ ത്രി​പ​തി​യും അ​നാ​യാ​സ ക്യാ​ച്ചു​ക​ൾ കൈ​വി​ട്ട​പ്പോ​ൾ ഭു​വ​നേ​ശ്വ​ർ സ്വ​ന്തം ബൗ​ളി​ങ്ങി​ൽ പ്ര​യാ​സ​മേ​റി​യ അ​വ​സ​ര​വും പാ​ഴാ​ക്കി.

ഒ​ടു​വി​ൽ ത്രി​പ​തി ത​ന്നെ​യാ​ണ് മി​ക​ച്ച ക്യാ​ച്ചി​ലൂ​ടെ മ​നോ​ഹ​റി​നെ മ​ട​ക്കി​യ​ത്. നേ​ര​ത്തേ, ഗി​ല്ലി​നെ പു​റ​ത്താ​ക്കാ​ൻ ത്രി​പ​തി ഒ​റ്റ​ക്കൈ കൊ​ണ്ടെ​ടു​ത്ത ക്യാ​ച്ചും മ​നോ​ഹ​ര​മാ​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ടി. ​ന​ട​രാ​ജ​നും ഭു​വ​നേ​ശ്വ​ർ കു​മാ​റു​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. മാ​ർ​കോ ജാ​ൻ​സെ​നും ഉം​റാ​ൻ മാ​ലി​കും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Tags:    
News Summary - SunRisers Hyderabads Rahul Tripathi gets injured while hitting six video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT