Posted On
date_range Updated On
date_range പരിക്ക്; ഇംഗ്ലീഷ് പേസർ ബ്രോഡ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്
ലണ്ടൻ: പരിക്കേറ്റ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കി. വലത് കാൽവണ്ണക്ക് പരിക്കേറ്റ താരം പരമ്പരയിലെ ശേഷിക്കുന്ന കളികൾക്ക് ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ചൊവ്വാഴ്ച ലോഡ്സ് മൈതാനിയിൽ പരിശീലനം നടത്തുന്നതിനിടെയാണ് ബ്രോഡിന് പരിക്കേറ്റത്. ബ്രോഡിന്‍റെ പകരക്കാരനായി ലങ്കാഷെയറിന്‍റെ സാഖിബ് മഹ്മൂദിനെ ടീമിലേക്ക് വിളിപ്പിച്ചു. മഴ രസംകൊല്ലിയായതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിലായിരുന്നു. ഇന്ന് വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.