പൊരുതിനിന്ന ഋഷഭ് പന്തിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം

കേ​പ്​ ടൗ​ൺ: നിർണായകമായ മൂന്നാം ടെസ്റ്റിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 212 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 67.3 ഓവറിൽ 198 റൺസിൽ അവസാനിച്ചു. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്.

സഹതാരങ്ങളെല്ലാം പെട്ടെന്ന് മടങ്ങിയെങ്കിലും പന്ത് പ്രോട്ടീസ് ബോളിങ് ആക്രമണത്തെ ചെറുത്തുനിന്നു. 139 പന്തിൽനിന്ന് ആറു ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 100 റൺസ് നേടി താരം പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം 94 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 143 പന്തുകൾ നേരിട്ട കോഹ്ലി നാലു ഫോറുകൾ സഹിതം 29 റൺസെടുത്ത് മടങ്ങി.

പിന്നാലെയെത്തിയ താരങ്ങളെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഒരറ്റത്ത് പന്ത് പൊരുതിനിന്നു. ഇരുവരെയും കൂടാതെ ഓപ്പണർ കെ.എൽ. രാഹുൽ മാത്രമാണ് രണ്ടക്കം കടന്നത്, 10 റൺസ്. ദക്ഷിണാഫ്രിക്കക് വേണ്ടി മാർകോ ജാൻസെൻ നാലു വിക്കറ്റും കഗീസോ റബാദ, ലുങ്കി എൻഗിഡി എന്നിവർ മൂന്നു വിക്കറ്റും നേടി. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 210 റൺസിൽ അവസാനിച്ചിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223 റൺസ് നേടിയിരുന്നു.

Tags:    
News Summary - South Africa vs India 3rd Test, Rishabh Pant century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.