വിക്കറ്റുനേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ

വീണ്ടുമൊരു വൈറ്റ് വാഷ്? ഇന്ത്യൻ മണ്ണിൽ ചരിത്ര വിജയത്തിനൊരുങ്ങി പ്രോട്ടീസ്

ഗുവാഹത്തി: ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കുകയെന്ന വലിയ ആഗ്രഹവുമായാണ് തങ്ങൾ ടെസ്റ്റ് പരമ്പരക്ക് എത്തിയതെന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണ്. ആദ്യ ടെസ്റ്റിന്‍റെ തലേദിവസം അദ്ദേഹം ഇക്കാര്യം പറയുമ്പോൾ, 15 വർഷത്തിനിടെ ടെസ്റ്റ് ഫോർമാറ്റിൽ ഒറ്റ മത്സരത്തിൽ പോലും പ്രോട്ടീസ് ഇന്ത്യയിൽ ജയിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിൽ തന്നെ ജയിച്ച് ആഗ്രഹം സഫലമാക്കാൻ ആഫ്രിക്കൻ കരുത്തർക്കായി. രണ്ടാം ടെസ്റ്റിലും ജയത്തിനരികെയാണ് സന്ദർശകർ. സമനില പിടിച്ചാലും പരമ്പര സ്വന്തം. അങ്ങനെയെങ്കിൽ കാൽനൂറ്റാണ്ടിനിടെ ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാകുമിത്.

2000ത്തിലാണ് ദക്ഷിണാഫ്രിക്ക ഒടുവിൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിച്ചത്. അന്ന് ഹാർസി ക്രോണിയുടെ നേതൃത്വത്തിൽ എത്തിയ പ്രോട്ടീസ് നിര ഇന്ത്യയിൽ പരമ്പര ജയിച്ചു. എന്നാൽ നിലവിലെ ടീമിലുള്ളതാരങ്ങളിൽ ചിലർക്ക് കുട്ടിക്കാലത്തെ ഓർമ മാത്രമാകും അത്. 25 വർഷത്തിനിപ്പുറം ജയിക്കാനായാൽ ലോക ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കക്ക് അത് വലിയ നേട്ടമാകും. ജൂണിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിച്ച ശേഷം ടെംബ ബാവുമയും സംഘവും ഒരു പരമ്പരപോലും കൈവിട്ടിട്ടില്ല. ഈഡൻ ഗാർഡനിലെ സ്പിൻ കെണിയിലും വീഴാതെ മുന്നേറിയ പ്രോട്ടീസിന് മുന്നിലെ അടുത്ത ലക്ഷ്യം ഗുവാഹത്തിയിൽ ചരിത്രം കുറിക്കുക എന്നതുതന്നെയാണ്.

ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്ത് പുറത്തായി മടങ്ങുന്നു

ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഒന്നിലേറെ തവണ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് കഴിഞ്ഞ വര്‍ഷം ടോം ലാഥമിന്റെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡ് നേടിയ 3-0ന്റെ വിജയമാണ്. രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത് അന്ന് ആദ്യമായിരുന്നു.

മറ്റൊന്ന് 1999-2000 സീസണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ. വാങ്കഡെയിലും ചിന്നസ്വാമിയിലും നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയെ തകര്‍ത്ത ഹാന്‍സി ക്രോണിയുടെ ടീം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യയെ 2-0ന് വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. ആ നേട്ടം ആവര്‍ത്തിക്കാനുള്ള ചരിത്ര നിയോഗമാണ് ടെംബ ബവുമയുടെ സംഘത്തെ കാത്തിരിക്കുന്നത്. ഗുവാഹാട്ടിയില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ സന്ദര്‍ശക ടീമായി ദക്ഷിണാഫ്രിക്ക മാറും.

അതേസമയം നാട്ടിൽ മറ്റൊരു ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി മുന്നില്‍ കാണുകയാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് കൊല്‍ക്കത്ത ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലെ തിരിച്ചുവരവ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രമൂന്നു ദിവസം പിന്നിടുമ്പോള്‍ ഇന്ത്യക്ക് പരാജയം ഒഴിവാക്കാനാകുമോ എന്നാണ് ഇപ്പോൾ നോക്കുന്നത്. ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 489 റണ്‍സിനെതിരേ 201 റണ്‍സിന് പുറത്തായ ഇന്ത്യ, 288 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.

ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും രണ്ടാമത് ബാറ്റിങ്ങിനിറങ്ങാനായിരുന്നു പ്രോട്ടീസിന്റെ തീരുമാനം. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ അവരുടെ ലീഡ് 314 റണ്‍സായി. നാലാം ദിനം അതിവേഗം ലീഡ് 450 കടത്തി, ഇന്ത്യയെ ബാറ്റിങ്ങിന് വിടാനാകും പ്രോട്ടീസ് ശ്രമിക്കുക. ബാറ്റിങ് ഓർഡർ പാടെ നിരാശപ്പെടുത്തിയതോടെ ആരാധക രോഷം ശക്തമായിട്ടുണ്ട്. പരീക്ഷണം തുടരുന്ന പരിശീലകൻ ഗൗതം ഗംഭീറിനുനേരെയും വ്യാപക വിമർശനം ഉയരുന്നുണ്ട്. ഗംഭീർ

Tags:    
News Summary - South Africa eye historic first test series win in India in 25 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.