Posted On
date_range Updated On
date_range റാങ്കിങ്ങിൽ വൻകുതിപ്പുമായി സ്മൃതി മന്ദാന
ദുബൈ: ഐ.സി.സി ഏകദിന ബാറ്റിങ് വനിത റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ബാറ്റുവീശിക്കയറി ഇന്ത്യൻ ഓപണർ സ്മൃതി മന്ദാന. അയർലൻഡിനെതിരായ പരമ്പരയിലെ തകർപ്പൻ ഇന്നിങ്സുകളുടെ ബലത്തിലാണ് മന്ദാന വമ്പൻ കുതിപ്പു നടത്തിയത്. റാങ്കിങ്ങിൽ ആദ്യ 10ലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് താരം- 738 പോയിന്റ്.
ദക്ഷിണാഫ്രിക്കയുടെ ലോറ വുൾവാർട്ടാണ് ഒന്നാമത് -773 പോയിന്റ്. ജമീമ റോഡ്രിഗസ് 17ാം സ്ഥാനത്താണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ദീപ്തി ശർമ ആറാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.