Posted On
date_range Updated On
date_range സഹോദരി മരിച്ചു; ഹർഷൽ പട്ടേൽ ഐ.പി.എൽ ബയോ-ബബിൾ വിട്ടു
മുംബൈ: സഹോദരി മരിച്ചതിനെ തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേൽ ഐ.പി.എൽ ബയോ-ബബിൾ വിട്ടു. ശനിയാഴ്ച രാത്രി മുംബൈ ഇന്ത്യൻസിനെതിരായി ആർ.സി.ബി ജഴ്സിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് മരണവാർത്തയറിഞ്ഞത്. മത്സരത്തിൽ ആർ.സി.ബി ഏഴുവിക്കറ്റിന് വിജയിച്ചിരുന്നു.
ഹർഷൽ മത്സരശേഷം വീട്ടിലേക്ക് പുറപ്പെട്ടതായും ഏപ്രിൽ 12ന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് ബയോ-ബബിളിൽ തിരികെ പ്രവേശിക്കുമെന്നും ഐ.പി.എൽ അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച മുംബൈക്കെതിരെ ഹർഷൽ രണ്ടുവിക്കറ്റ് വീഴ്ത്തിയിരുന്നു.
കഴിഞ്ഞ ഒന്ന് രണ്ട് സീസണുകളിലായി ആർ.സി.ബിക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഹർഷൽ അതുവഴി ഇന്ത്യൻ ടീമിലും കയറിപ്പറ്റിയിരുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഹർഷൽ എട്ടു ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.