കരിയറിലെ മികച്ച റാങ്കിൽ ശുഭ്മൻ ഗിൽ; ആദ്യ പത്തിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും
ഐ.സി.സി ഏകദിന റാങ്കിങ്ങിൽ മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശുഭ്മൻ ഗിൽ. ബാറ്റർമാരുടെ പുതിയ റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ് ഗിൽ.
738 റേറ്റിങ് പോയന്‍റുമായാണ് ഗിൽ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. കൂടാതെ, സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആദ്യ പത്തിലുണ്ട്. 719 പോയന്‍റുമായി കോഹ്ലി ഏഴാമതും രോഹിത് എട്ടാമതുമാണ്. പാക് നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. 887 പോയന്‍റ്.
മൂന്നു ഫോർമാറ്റിലുമായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഗില്ലിന് നേട്ടമായത്. ബൗളർമാരിൽ ആദ്യ പത്തിലെ ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്. ആസ്ട്രേലിയയുടെ ജോഷ് ഹാസിൽവുഡ്, ന്യൂസിലൻഡിന്‍റെ ട്രെന്‍റ് ബോർട്ട് എന്നിവർക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് സിറാജ്. 691 പോയന്‍റാണുള്ളത്.
ട്വന്‍റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 906 റേറ്റിങ് പോയന്‍റ്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.