'ദാരിദ്ര്യത്തിൽനിന്നും അവൻ ഉയരുകയാണ്​'; ടി.നടരാജന്​ ആശംസകളുമായി ശശി തരൂർ

ന്യൂഡൽഹി: കാൻബറയിൽ ആസ്​ട്രേലിയക്കെതിരായ മൂന്നാംഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പേസ്​ ബൗളർ ടി.നടരാജന്​ ആശംസകളുമായി ശശി തരൂർ എം.പി. ഇന്ത്യൻ സ്​പിന്നർ രവിചന്ദ്രൻ അശ്വി​െൻറ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരി​െൻറ അഭിപ്രായ പ്രകടനം.

''ആസ്​ട്രേലിയക്കെതിരെ ഇന്നത്തെ മത്സരത്തിൽ അരങ്ങേറുന്നതിലൂടെ ടി.നടരാജൻ ഗ്രാമീണ സാഹചര്യത്തിലെ പട്ടിണിയടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്​ത്​ ഉയരുകയാണ്​. ഇന്ത്യ എല്ലാ മേഖലയിലും എല്ലാവർക്കും പ്രതീക്ഷനൽകുകയും യഥാർഥ പ്രതിഭകൾക്ക്​ വളരാൻ അവസരം നൽകുകയും വേണം. ഐ.പി.എല്ലിന്​ നന്ദി'' -ശശി തരൂർ ട്വീറ്റ്​ ചെയ്​തു.

രവിചന്ദ്രൻ അശ്വിനും സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു. തമിഴ്​നാട്ടിലെ ചിന്നപ്പാംപട്ടി സ്വദേശിയായ ടി. നടരാജൻ തമിഴ്​നാട്​ പ്രീമിയർ ലീഗിലെയും ആഭ്യന്തര ലീഗിലെയും മികച്ച പ്രകടങ്ങളെത്തുടർന്ന്​ ഐ.പി.എല്ലിൽ സൺ​ൈറസേഴ്​സ്​ ഹൈദരാബാദിലെത്തുകയായിരുന്നു. യോർക്കർ സ്​പെഷ്യലിസ്​റ്റായ നടരാജൻ 29ാം വയസ്സിലാണ്​ ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT