Posted On
date_range Updated On
date_range ശാർദുൽ ഠാകുറിന് മൂന്നു വിക്കറ്റ്; സിംബാബ്‍വെയെ 161 റൺസിലൊതുക്കി ഇന്ത്യ
ഹരാരെ: സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 162 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 38.1 ഓവറിൽ 161 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. സിംബാബ്‍വെ ബാറ്റിങ് നിരയിൽ നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്.
42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു. സിക്കന്ദർ റാസ, ഇന്നസെന്‍റ് കയ എന്നിവർ 16 റൺസ് വീതം നേടി. ശാർദുൽ ഠാകുറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റു വീതം നേടി. ആദ്യ മത്സരത്തിൽ സിംബാബ്‍വെയെ ഇന്ത്യ പത്ത് വിക്കറ്റിനു കീഴടക്കിയിരുന്നു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.