ഷെയ്ൻ വാട്സൻ
Posted On
date_range Updated On
date_range വാട്സൻ കളി മതിയാക്കി
ദുബൈ: ചെന്നൈയുടെ അവസാന മത്സരത്തിനു പിന്നാലെ, ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ആസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ. ചെന്നൈ ടീമിലെ സഹതാരങ്ങളോടാണ് 39കാരനായ താരം വിരമിക്കൽ തീരുമാനം അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും നേരത്തെ വിടവാങ്ങിയിരുന്നു. െഎ.പി.എൽ പ്രഥമ സീസൺ മുതലുള്ള വാട്സൻ കഴിഞ്ഞ മൂന്നു വർഷമായി ചെന്നൈക്കൊപ്പമാണ്.
രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർകിങ്സ് എന്നീ ടീമുകൾക്കായി കളത്തിലിറങ്ങിയ ഷെയ്ൻ വാട്സൺ 145 മത്സരങ്ങളിൽ നിന്നായി 3874 റൺസ് നേടിയിട്ടുണ്ട്. നാലുസെഞ്ച്വറികളും 21 അർധ സെഞ്ച്വറികളും ഐ.പി.എല്ലിൽ അടിച്ചുകൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.