Posted On
date_range Updated On
date_range ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഡ്രൈവിങ് സീറ്റിൽ; മെൻഡിസുമാർക്ക് സെഞ്ച്വറി
ഗാൾ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഡ്രൈവിങ് സീറ്റിൽ. ഒന്നാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 602 റൺസിൽ ഡിക്ലയർ ചെയ്ത ആതിഥേയർ രണ്ടാം നാൾ സ്റ്റമ്പെടുക്കുമ്പോൾ കിവികളെ രണ്ട് വിക്കറ്റിന് 22 റൺസെന്ന നിലയിലാക്കിയിട്ടുണ്ട്.
അപരാജിത സെഞ്ച്വറികളുമായി തിളങ്ങിയ കമിന്ദു മെൻഡിസും (182 നോട്ടൗട്ട്) കുശാൽ മെൻഡിസുമാണ് (106 നോട്ടൗട്ട്) ലങ്കയെ 600 കടത്തിയത്. എയ്ഞ്ചലോ മാത്യൂസ് 88ൽ മടങ്ങി.
ആദ്യ ദിനം ദിനേശ് ചാണ്ഡിമലും സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കെയ്ൻ വില്യംസണും (6) അജാസ് പട്ടേലുമാണ് (0) ക്രീസിൽ. ഓപണർമാരായ ടോം ലഥാമും (2) ഡെവൻ കോൺവേയും (9) പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.