രാജസ്ഥാന് കൂനിന്മേൽ കുരു!ലഖ്നോവിനെതിരെയുള്ള മത്സരത്തിൽ സഞ്ജു കളിച്ചേക്കില്ല

ഇന്ന് നടക്കുന്ന ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെയുള്ള മത്സരത്തിൽ രാജസ്ഥൻ റോയൽസ് നായകൻ സഞ്ജു സാംസൺ കളിച്ചേക്കില്ല. കളിഞ്ഞ മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് വിനയായതെന്നാണ് റിപ്പോർട്ടുകൾ.

ഡൽഹിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വാരിയെല്ലിന്റെ ഭാഗത്തെ വേദനയെ തുടർന്ന് റിട്ടയർഡ് ഹർട്ടായി സഞ്ജു മടങ്ങിയിരുന്നു. അതുവരെ മികച്ച സ്ട്രൈക്ക്റേറ്റിലാണ് സഞ്ജു ബാറ്റ് വീശിയത്. ലഖ്നോവിനെതിരെ സഞ്ജുവിന് കളിക്കാനായില്ലെങ്കിൽ യശസ്വി ജയ്സ്വളിനൊപ്പം ഓപ്പണിങ്ങിൽ ആരാവും ഇറങ്ങുക എന്ന ചോദ്യം റോയൽസിനെ അലട്ടുന്നു.

വളരെ മോശം സീസണിലൂടെയാണ് ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കടന്നുപോകുന്നത്. ഏഴ് മത്സരത്തിൽ അഞ്ചെണ്ണം തോറ്റിരിക്കുന്ന രാജസ്ഥാൻ വമ്പൻ തിരിച്ചടിയാണ് അവരുടെ ക്യാപ്റ്റൻ ടീമിലില്ലാത്തത്. ആദ്യ മൂന്ന് മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായാണ് സഞ്ജു കളിച്ചത്. ഈ അവസരത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്.

ഡൽഹിക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ ഓവറിലാണ് രാജസ്ഥാൻ തോറ്റത്. സൂപ്പർ ഓവറിൽ ഷിമ്രോൺ ഹെറ്റ്മയറിനേയും റിയാൻ പരാഗിനേയും ബാറ്റിങ്ങിന് അയച്ച തീരുമാനം. പന്തെറിയാൻ സന്ദീപ് ശർമയെ കൊണ്ടുവന്നത് എന്നതെല്ലാം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും തമ്മിൽ ഭിന്നതയുണ്ടെന്ന നിലയിലും റിപ്പോർട്ടുകൾ ശക്തമായി.

ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ രാഹുൽ ദ്രാവിഡ് ടീം അംഗങ്ങളോട് സൂപ്പർ ഓവറിന് മുൻപിൽ സംസാരിക്കുമ്പോൾ ഇതിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു. എന്നാൽ താനും സഞ്ജുവും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

Tags:    
News Summary - Sanju samsong might miss the match against Lsg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.