Posted On
date_range Updated On
date_range രഞ്ജിയിൽ സഞ്ജു സാംസൺ കേരള ക്യാപ്റ്റൻ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിനെ നയിക്കും. സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. ആദ്യത്തെ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഡിസംബർ 13ന് ഝാർഖണ്ഡിന് എതിരെയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 20ന് രാജസ്ഥാനാണ് രണ്ടാം മത്സരത്തിൽ എതിരാളികള്‍.
കേരള ടീം– സഞ്ജു സാംസൺ, സിജോമോൻ ജോസഫ്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, വത്സൽ ഗോവിന്ദ് ശർമ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്സേന, ബേസിൽ തമ്പി, എം.ഡി. നിധീഷ്, എഫ്. ഫനൂസ്, എൻ.പി. ബേസിൽ, വൈശാഖ് ചന്ദ്രന്‍, എസ്. സച്ചിൻ, പി. രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.