Posted On
date_range Updated On
date_range ലോകകപ്പിന്റെ താരമായി സാം കറൻ
മെൽബൺ: ട്വന്റി 20 ലോകകപ്പിന്റെ താരമായി ഇംഗ്ലീഷ് പേസർ സാം കറൻ. ടൂർണമെന്റിൽ 11.38 ശരാശരിയിൽ 13 വിക്കറ്റ് പിഴുത കറൻ ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കാണ് വഹിച്ചത്. പാകിസ്താനെതിരായ ഫൈനലിലെയും താരം കറനായിരുന്നു. ഫൈനലിൽ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. പരിക്ക് കാരണം പുറത്തായിരുന്ന കറൻ ഈ വർഷം ആദ്യമാണ് ടീമിൽ മടങ്ങിയെത്തിയത്.
ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. 15 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ വനിദു ഹസരങ്കയാണ് കൂടുതൽ വിക്കറ്റ് നേടിയ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.