മതം ഞങ്ങളെ ബാധിച്ചിട്ടില്ല, പുറത്തുള്ളവരാണ് ഇതൊക്കെ ചർച്ചയാക്കുന്നത്: സഹീർ ഖാന്‍റെ ഭാര്യ സാഗരിക

2017ലായിരുന്നു മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർ ഖാനും സിനിമാനടി സാഗരിക ഘട്കെയും തമ്മിലുള്ള വിവാഹം നടന്നത്. ഇരു മതങ്ങളിലായിരുന്നുവെങ്കിലും അതൊന്നും വിവാഹത്തിന് ഒരു തടസമായിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോൾ. ഇരു കുടുംബങ്ങളിലും ഇതൊന്നും ഒരു വിഷയമെ അല്ലായിരുന്നുവെന്നും ഇതൊക്കെ പുറത്തുള്ളവരാണ് ചർച്ച ചെയ്യുന്നതെന്നും ഘട്കെ പറഞ്ഞു.

വിവാഹ സമയത്ത് മതം ഒരു പ്രശ്നമായിരുന്നൊവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. 'അല്ല, അത് ശരിക്കും ബാക്കിയുള്ളവരുടെ മാത്രം ആശങ്കയായിരുന്നു. എന്‍റെ കുടുംബം വളരെ പുരോഗമന ചിന്തയിൽ നീങ്ങുന്നവരാണ്. തീർച്ചയായും കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ജീവിതം പങ്കുവെക്കാൻ ഉചിതമായ മനുഷ്യനെ കണ്ടെത്തണം എന്നെ ഉണ്ടായിരുന്നുള്ളു,' സാഗരിക ഘട്കെ പറഞ്ഞു.

'സഹീർ എന്‍റെ അച്ഛനെ കണ്ടതോടെ വളരെ മനോഹരമായ ബന്ധമായി മാറി. എന്‍റെ അമ്മയുടെ കാര്യമെടുത്താലും അങ്ങനെ തന്നെയാണ് എനിക്ക് തോന്നുന്നു അമ്മക്ക് എന്നെക്കാൾ ഇഷ്ടം സഹീറിനെയാണെന്നാണ്,' ഘട്കെ തമാശ രൂപേണ പറഞ്ഞു.

ചക്ദേ! ഇന്ത്യയിലെ പ്രീതി സബർവാളാണ് സാഗരികയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. 2020ൽ പുറത്തിറങ്ങിയ ഫൂട്ട്ഫെയറി എന്ന ത്രില്ലർ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. സിനിമ ചെയ്യുന്നതിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് സാഗരിക ഇപ്പോൾ.

Tags:    
News Summary - Sagarika Ghatke Shares that Religion wasnt a problem in here marriage with zaheer khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.