അദ്​​ഭുതമായി അസദുസ്സമാ​െൻറ ബൗളിങ്​; വിഡിയോ പങ്കുവെച്ച് സാക്ഷാൽ​ സചിൻ VIDEO

ധാക്ക: അസദുസ്സമാൻ സദീദെന്ന കുട്ടി ബൗളറുടെ മിടുക്ക്​ വിഡിയോയിലോടെ ക്രിക്കറ്റ്​ ലോകത്ത്​ പറപറക്കുകയാണ്​. തെരുവുകളിലും സ്​കൂൾ മുറ്റത്തുമെല്ലാം സാക്ഷാൽ ഷെയിൻ വോണിനെ വെല്ലുന്ന പന്തുകളെറിയുന്ന അസദുസ്സമാ​െൻറ ബൗളിങ്​ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്​. ബംഗ്ലദേശിലെ ബരിഷൽ സ്വദേശിയാണ്​ അസദുസ്സമാൻ.

Full View

വിഡിയോ പങ്കുവെച്ചവരിൽ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറും ഉൾപ്പെടും. ''വൗ..ഒരു കൂട്ടുകാരനിൽ നിന്നാണ്​ ഈ വിഡിയോ ലഭിച്ചത്​. ഇത്​ ബ്രില്യൻറാണ്​.ഈ കൊച്ചു കുട്ടിക്ക് കളിയോടുള്ള സ്നേഹവും അഭിനിവേശവും ഇതിൽ നിന്നും വ്യക്തമാണ്.' സചിൻ കുറിച്ചു.

Full View

വിഡിയോ ആസ്​ട്രേലിയൻ ചാനലായ ഫോക്​സ്​ ക്രിക്കറ്റ്​ സ്​പിൻ ഇതിഹാസം ഷെയിൻ വോണിനെ ടാഗ്​ ചെയ്​താണ്​ പങ്കുവെച്ചത്​. ആറുവയസ്സുകാരനായ സദീദുദ്ദീൻ നാട്ടിലും താരമാണ്​. മൂന്നുവയസ്സുമുതൽ ബൗൾ ചെയ്യുന്ന സദീദി​െൻറ ആഗ്രഹം ബംഗ്ലദേശ്​ താരം ഷാക്കിബുൽ ഹസനെപ്പോലെ ഔൾറൗണ്ടർ ആകണമെന്നാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.