സ്വാതന്ത്ര്യദിനാശംസക്കൊപ്പം ഫോട്ടോഷോപ്പ്ഡ് ത്രിവർണ പതാക; രോഹിത് ശർമക്ക് ട്രോൾമഴ

രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രമുഖരെല്ലാം സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു.

നിരവധി ക്രിക്കറ്റ് താരങ്ങളും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൾ ആശംസകൾ പങ്കുവെച്ചു. ഇത്തരത്തിൽ രോഹിത് ശർമ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തുവന്നത്. സ്വാതന്ത്ര്യദിനാശംസക്കൊപ്പം താരം ഫോട്ടോഷോപ്പ്ഡ് ത്രിവർണ പതാക പിടിച്ചുനിൽക്കുന്ന ഫോട്ടോയാണ് ട്രോളിനു കാരണമായത്.

പരമ്പരാഗത വസ്ത്രം ധരിച്ച ശർമ, ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി നിൽക്കുന്നതാണ് ചിത്രം. സ്വാതന്ത്ര്യത്തിന്റെ 75 വർഷം, സ്വാതന്ത്ര്യ ദിന ആശംസകൾ എന്നും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇതിനു താഴെ താരത്തെ ട്രോളി നിരവധി കമന്‍റുകളാണ് വന്നത്.

പതാക എഡിറ്റ് ചെയ്തതാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ വടിയും എന്നായിരുന്നു ഒരാളുടെ കമന്‍റ്. സൂം ചെയ്ത് ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ട്രോൾ. താരത്തിന് ദശലക്ഷക്കണക്കിന് പണമുണ്ട്, പക്ഷേ ഒരു കൊടിയും വടിയും വാങ്ങാൻ കഴിയില്ല എന്ന് മറ്റൊരാൾ പരിഹസിച്ചു.

Tags:    
News Summary - Rohit Sharma Trolled for 'Photoshopped' Indian Flag in Independence Day Photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.