ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ അനായാസം വിജയിച്ചിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 229 റൺസിന്‍റെ വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും 21 പന്തും ബാക്കിയിരിക്കെ മറികടന്നു. ഇന്ത്യക്കായി സെഞ്ച്വറി തികച്ച ഉപനായകൻ ശുഭ്മൻ ഗില്ലാണ് കളിയിലെ താരമായത്. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടിയ മത്സരത്തിൽ ഹർഷിത് റാണ മൂന്ന് വിക്കറ്റും അക്സർ പട്ടേൽ രണ്ട് വിക്കറ്റും നേടി. ബംഗ്ലാദേശിനായി തൗഹീദ് ഹൃദോയ് സെഞ്ച്വറി തികച്ചു.
മത്സരത്തിൽ അക്സർ പട്ടേലിന് ഹാട്രിക്ക് തികക്കാനുള്ള അവസരമുണ്ടായിരുന്നു. മത്സരത്തിലെ ഒമ്പതാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ തൻസീദ് ഹസനെയും തൊട്ടടുത്ത പന്തിൽ വെറ്ററൻ താരം മുഷ്ഫിഖുർ റഹീമിനെയും താരം പറഞ്ഞയച്ചു. ഹാട്രിക്ക് പന്തിൽ ജേക്കർ അലി എഡ്ജ് ആകുകയും വിക്കറ്റ് കീപ്പറിന്‍റെ സ്ലിപ്പിൽ നിന്ന നായകൻ രോഹിത് ശർമയുടെ കയ്യിലെത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അത് വിട്ടുകളഞ്ഞു. നിരാശാനായ രോഹിത് നിലത്ത് അടിക്കുകയും പിന്നീട് അക്സർ പട്ടേലിനോട് മാപ്പ് പറയുകയും ചെയ്തു.
മത്സരം ശേഷം അക്സർ പട്ടേലിനെ താൻ ഡിന്നറിന് കൊണ്ടുപോകുമെന്നും അത് എളുപ്പം എടുക്കാവുന്ന ക്യാച്ച് ആയിരുന്നുവെന്നും രോഹിത് ശർമ പറഞ്ഞു. 'നാളെ ചിലപ്പോൾ അക്സറിനെ ഡിന്നറിന് കൊണ്ട് പോയേക്കാം. അത് എളുപ്പം എടുക്കാവുന്ന ക്യാച്ചായിരുന്നു. ഞാൻ എനിക്ക് തന്നെ വെച്ചിരിക്കുന്ന സ്റ്റാൻഡേർഡ് വെച്ച് അത് ഞാൻ എടുക്കേണ്ടതാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ നടക്കാവുന്നതാണ്. ഹൃദോയ്ക്കും ജേക്കറിനും അഭിനന്ദനങ്ങൾ, അവർ നന്നായി കൂട്ടുക്കെട്ടുണ്ടാക്കി,' രോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.