ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​; ബി.സി.സി.ഐ അന്വേഷണം തുടങ്ങി

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​ ആരോപണം. ആസ്​ട്രേലിയൻ മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. രോഹിത്​ ശർമ്മ, ശുഭ്​മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ്​ പന്ത്​ എന്നിവർ കോവിഡ്​ നിയന്ത്രണം ലംഘിച്ചുവെന്നാണ്​ ആക്ഷേപം.

കോവിഡ്​ നിയന്ത്രണങ്ങൾ പ്രകാരം ആസ്​ട്രേലിയയിലെ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾക്ക്​ റസ്റ്ററന്‍റിലിരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്​. പ​േക്ഷ റസ്റ്ററന്‍റിന്​ പുറത്തുള്ള കസേരകളിലാണ്​ അവർ ഇരിക്കേണ്ടത്​. റസ്റ്ററന്‍റിലെത്തുന്ന മറ്റുള്ളവരുമായി ഇടപഴകാനും പാടില്ല. ഇന്ത്യൻ ക്രിക്കറ്റ്​ ടീമംഗങ്ങൾ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുവെന്നാണ്​ ആക്ഷേപം.

ഇന്ത്യൻ ടീമിന്‍റെ ആരാധകരിലൊരാളായ നവദീപ്​ സിങ്​ ട്വിറ്ററിലൂടെ ഇന്ത്യൻ ടീമംഗങ്ങൾ സീക്രറ്റ്​ കിച്ചനെന്ന മെൽബണിലെ റസ്റ്ററന്‍റിലിരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത്​ വിട്ടിരുന്നു. റിഷഭ്​ പന്ത്​ തന്നെ ആലിംഗനം ചെയ്​തുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. 

Tags:    
News Summary - Rohit Sharma, Rishabh Pant among Indian cricketers in possible bio-bubble breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT