ഇംഗ്ലണ്ട്​ തോറ്റ കളിയിൽ ഋഷഭ്​ പന്തിനെ വാനോളം വാഴ്​ത്തി ലിവർപൂൾ; കാരണം പക്ഷേ, മറ്റൊന്നാണ്​​...

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ചുകയറിയ ഇന്ത്യക്ക്​ രാജ്യത്തെ ആ​്രാധകരിൽനിന്ന്​ അഭിനന്ദന പ്രവാഹം ഒഴുകു​േമ്പാൾ ടീമംഗമായി മൈതാനത്തെത്തിയില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ പ്രിമിയർ ലീഗിൽനിന്ന്​ ഋഷഭ്​ പന്തിനെ തേടിയുമെത്തി അനുമോദനത്തിന്‍റെ പൂച്ചെണ്ട്​. കളിക്കാൻ ഇറങ്ങി കൂടുതൽ നാണക്കേട്​ വരുത്താത്തതിനൊന്നുമല്ല ഈ ആശംസകളെന്നതാണ്​ കൗതുകം.

കളി കഴിഞ്ഞ്​ ആഘോഷം കൊഴുപ്പിച്ച ടീം എല്ലാവരും ഒത്തുചേർന്ന്​ ഫോ​ട്ടോയെടുത്തപ്പോൾ പന്ത്​ അണിഞ്ഞ വേഷമാണ്​ പ്രിമിയർ ലീഗ്​ രാജാക്കന്മാർക്ക്​ പെരുത്ത്​ ഇഷ്​ടമായത്​. കളിക്കാനില്ലാത്തതിനാൽ അന്നേരം പന്ത്​ ധരിച്ചിരുന്നത്​ ലിവർപൂൾ ജഴ്​സിയാണ്​. ഇന്ത്യൻ ടീമംഗമായിട്ടും താരം ലിവർപൂളി​ന്‍റെ ആരാധകനാണെന്നാണ്​ ന്യായമായും ചെമ്പട സംശയിക്കുന്നത്​. ​േഫാ​ട്ടോ ശ്രദ്ധയിൽപെട്ട ലിവർപൂൾ അനുമോദനം ചൊരിഞ്ഞ്​ ട്വിറ്ററിൽ ഇത്​ പങ്കുവെക്കുകയും ചെയ്​തു. 

Tags:    
News Summary - Rishabh Pant praised by English Premier League team Liverpool for doing THIS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.