അപകടത്തിൽപെട്ട ഋഷബ് പന്തിന്റെ പണം കവർന്നതായി വെളിപ്പെടുത്തൽ

ഡെറാഡൂൺ: കാറപകടത്തിൽപെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷബ് പന്തിന്റെ പണമടക്കം ഒരു സംഘം കവർന്നതായി വെളിപ്പെടുത്തൽ. ഹിന്ദി പത്രമായ 'ദൈനിക് ജാഗരൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഡിവൈഡറിൽ ഇടിച്ച് തീപിടിച്ച കാറിൽനിന്ന് ഗ്ലാസ് തകർത്താണ് താരം പുറത്തുകടന്നത്. ഇതിനിടെ ഓടിക്കൂടിയ ഒരു സംഘമാണ് കാറിലുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞതെന്നാണ് ആരോപണം. അപകടത്തിനു പിന്നാലെ രക്തത്തിൽ കുളിച്ചുനിന്ന പന്തിന് ഓടിയെത്തിയ ബസ് ഡ്രൈവറാണ് പ്രാഥമിക പരിചരണം അടക്കമുള്ള സഹായം നൽകിയത്. ശേഷം ഗ്രാമീണരും ​പൊലീസും എത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ഡിവൈഡർ റെയിലിങ്ങിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു. ഡൽഹിയിൽനിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. അപകട ശബ്ദം കേട്ട് സമീപത്തെ ഗ്രാമീണർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് പൊലീസും എത്തി. ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. താരം അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. പന്ത് നിരീക്ഷണത്തിലാണെന്നും വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Revealing that a group robbed Rishabh Pant​'s money during the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.