പരിക്ക് ഭീതിയിൽ രവീന്ദ്ര ജഡേജ; ആശുപത്രിയിലേക്ക് മാറ്റി
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ കാൽമുട്ടിന് പരിക്കേറ്റ ഒാൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിശോധനക്കായി ലീഡ്സിെല ആശുപത്രിയിലേക്ക് മാറ്റി. ടെസ്റ്റിന്‍റെ രണ്ടാം ദിവസം ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കുപറ്റിയത്. ആശുപത്രി വേഷത്തിൽനിൽക്കുന്ന ചിത്രം താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നിൽക്കാൻ പറ്റിയ ഇടമല്ലെന്ന പ്രതികരണവുമായാണ് ചിത്രം നൽകിയത്.
അത്ര സാരമുള്ളതല്ല പരിക്കെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടീം നാലാം ടെസ്റ്റിനായി ലണ്ടനിലേക്ക് പുറപ്പെടാനിരിക്കെയാണ് പരിക്കുഭീഷണി. പരിക്ക് സാരമല്ലെങ്കിൽ താരം ടീമിനൊപ്പം ചേരും.
സെപ്റ്റംബർ രണ്ടിന് ഒാവലിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ജഡേജയുടെ പകരക്കാരനായി ടീമിലെത്തുമെന്നാണ് സൂചന. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ 1-1ന് ഇരു ടീമുകളും ഒപ്പംനിൽക്കുകയാണ്. മൂന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 75 റൺസിനും ഇന്ത്യയെ തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ഒപ്പം പിടിച്ചത്.
ടെസ്റ്റ് പരമ്പര ആരംഭിക്കുംമുമ്പ് ഇംഗ്ലണ്ടിലുള്ള അശ്വിൻ കൗണ്ടിയിൽ കളിച്ച് ഒരു ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.