VIDEO- പന്തെറിയും മുമ്പേ ക്രീസ് വിട്ടിറങ്ങി ഡേവിഡ് മില്ലർ; അശ്വിൻ ചെയ്തത്...

ന്തെറിയും മുമ്പേ നോൺ സ്ട്രൈക്കർ എൻഡിലെ ക്രീസ് വിട്ടിറങ്ങുന്ന ബാറ്ററെ റൗൺ ഔട്ടാക്കുന്ന 'മങ്കാദിങ്' രീതിക്ക് പേരുകേട്ടയാളാണ് ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് നിയമാവലി പ്രകാരമുള്ള ഔട്ടാക്കൽ തന്നെയാണ് ഇതെങ്കിലും പലർക്കും അത്ര ദഹിക്കാറില്ല. എന്നാൽ, നിയമവിധേയമാക്കിയതോടെ മങ്കാദിങ്ങിനെ ഇനി റണ്ണൗട്ട് എന്ന് തന്നെ വിളിക്കാമെന്നാണ് ഐ.സി.സി നിർദേശിച്ചത്.

കഴിഞ്ഞ ദിവസം ട്വന്‍റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ ബാറ്റർ ഡേവിഡ് മില്ലറെ പുറത്താക്കാനുള്ള അവസരം അശ്വിന് ലഭിച്ചിരുന്നു. എന്നാൽ, വിക്കറ്റെടുക്കാനുള്ള അവസരം ഉപയോഗിക്കാതെ ഒരു മുന്നറിയിപ്പെന്നോണം ഒഴിവാക്കുകയാണ് അശ്വിൻ ചെയ്തത്.

18ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ഡേവിഡ് മില്ലർ നോൺ സ്‍ട്രൈക്കേഴ്സ് എൻഡിലായിരുന്നു. പന്തെറിയും മുൻപേ ക്രീസിനു വെളിയിലേക്ക് മില്ലർ ഇറങ്ങി.

എന്നാൽ, റണ്ണൗട്ടാക്കാനുള്ള അവസരം ഉപയോഗിക്കാതെ മില്ലറെ ഒന്നു നോക്കിയ അശ്വിൻ തിരിച്ചു നടക്കുക മാത്രം ചെയ്തു.

ഇതിന്‍റെ വിഡിയോ പിന്നീട് ഐ.സി.സി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 'അകത്താണെന്ന് ഉറപ്പാക്കുക' എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. 


മത്സരത്തിൽ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യ ഒമ്പത് വിക്കറ്റിന് 133 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. പുറത്താവാതെ 59 റൺസെടുത്ത ഡേവിഡ് മില്ലറുടെയും 52 റൺസെടുത്ത എയ്ഡൻ മർക്രത്തിന്‍റെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 

Tags:    
News Summary - Ravichandran Ashwin Avoids Running Out David Miller At Non-Striker's End

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.