Posted On
date_range Updated On
date_range 'ലോകമേ..ഞങ്ങളുടെ രാജ്യത്ത് നിഷ്കളങ്കരായ ആയിരങ്ങൾ ദിവസവും മരിച്ചുവീഴുന്നു' ; നൊമ്പരമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്
കാബൂൾ: സൈന്യവും താലിബാനും പോരാട്ടം തുടരുന്നതിനിടെ നൊമ്പരമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ട്വീറ്റ്. രാജ്യത്തിന് സമാധാനം വേണമെന്ന് റാഷിദ് ട്വീറ്റിലൂെട ലോകത്തോട് അഭ്യർഥിച്ചു.
''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്റെ രാജ്യം അരാജകത്വത്തിലാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്കരളങ്കരായ ആയിരങ്ങൾ ദിവസവും മരിച്ചുവഴുന്നു. വീടുകളും സ്വത്തുകളും നശിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു. ഞങ്ങളെ അരാജകത്വത്തിലാക്കരുത്. അഫ്ഗാനികളെ കൊല്ലുന്നതും അഫ്ഗാനിസ്താനെ നശിപ്പിക്കുന്നതും അവസാനിപ്പിക്കൂ. ഞങ്ങൾക്ക് സമാധാനം വേണം'' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
റാഷിദ് ഖാെന ട്വന്റി 20 നായകനായി കഴിഞ്ഞ മാസം അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു. നിലവിൽ ട്വന്റി 20 ബൗളിങ് റാങ്കിങ്ങിൽ രണ്ടാമതാണ് റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.