ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും കെ.​എ​ൽ. രാ​ഹു​ലും

ര​ഞ്ജി ട്രോ​ഫി സെ​മി: രാ​ഹു​ലി​നും ദേ​വ്ദ​ത്തി​നും സെ​ഞ്ച്വ​റി, ക​ർ​ണാ​ട​ക കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്

ല​ഖ്നോ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ലി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ​തി​രെ ക​ർ​ണാ​ട​ക കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ഓ​പ​ണ​ർ കെ.​എ​ൽ. രാ​ഹു​ലി​ന്റെ​യും മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്റെ​യും സെ​ഞ്ച്വ​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ദ്യ​ദി​നം സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ര​ണ്ട് വി​ക്ക​റ്റി​ന് 355 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

141 റ​ൺ​സെ​ടു​ത്ത് രാ​ഹു​ൽ മ​ട​ങ്ങി. ദേ​വ്ദ​ത്തി​നൊ​പ്പം (148 നോ​ട്ടൗ​ട്ട്) മ​റ്റൊ​രു മ​ല​യാ​ളി ക​രു​ൺ നാ​യ​രാ​ണ് (37 നോ​ട്ടൗ​ട്ട്) ക്രീ​സി​ൽ. ഓ​പ​ണ​ർ മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5) നേ​ര​ത്തേ പു​റ​ത്താ​യി.

ക​ശ്മീ​രി​നെ​തി​രെ ബം​ഗാ​ൾ 249/5

കൊ​ൽ​ക്ക​ത്ത: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് സെ​മി ഫൈ​ന​ലി​ൽ ജ​മ്മു-​ക​ശ്മീ​രി​നെ​തി​രെ ബം​ഗാ​ൾ പൊ​രു​തു​ന്നു. ആ​ദ്യ​ദി​നം സ്റ്റ​മ്പെ​ടു​ക്കു​മ്പോ​ൾ ആ​തി​ഥേ​യ​ർ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ അ​ഞ്ച് വി​ക്ക​റ്റി​ന് 249 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. സെ​ഞ്ച്വ​റി​യു​മാ​യി സു​ദീ​പ് കു​മാ​ർ ഗ​രാ​മി (136 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്. ക്യാ​പ്റ്റ​ൻ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ൻ (49), സ​ഹ ഓ​പ​ണ​ർ സു​ദീ​പ് ചാ​റ്റ​ർ​ജി (0), സൂ​ര​ജ് സി​ന്ധു ജ​യ്സ്വാ​ൾ (0), അ​നു​സ്തു​പ് മ​ജും​ദാ​ർ (14), ഷ​ഹ്ബാ​സ് അ​ഹ്മ​ദ് (42) എ​ന്നി​വ​ർ പു​റ​ത്താ​യി. ക​ശ്മീ​രി​നാ​യി ആ​ഖ്വി​ബ് ന​ബി​യും സു​നി​ൽ കു​മാ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഇ​വ​ർ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.

സി.കെ. നായിഡു ട്രോഫി: ഝാ‍ർഖണ്ഡ് ഭേദപ്പെട്ടനിലയിൽ

തി​രു​വ​ന​ന്ത​പു​രം: സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​നെ​തി​രെ ഝാ​ർ​ഖ​ണ്ഡ് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ൽ. മൂ​ന്നാം ദി​വ​സം ക​ളി നി​ർ​ത്തു​മ്പോ​ൾ അ​ഞ്ച് വി​ക്ക​റ്റി​ന് 288 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ. ഝാ​ർ​ഖ​ണ്ഡി​ന് ഇ​പ്പോ​ൾ 279 റ​ൺ​സി​ന്‍റെ ലീ​ഡു​ണ്ട്. ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​വ​ർ ഒ​മ്പ​ത് റ​ൺ​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യി​രു​ന്നു. സ്കോ‍‌​ർ: ഝാ‍ർ​ഖ​ണ്ഡ് 274, 288/5, കേ​ര​ളം 283. മൂ​ന്നാം ദി​വ​സം ക​ളി തു​ട​ങ്ങി​യ ഝാ​ർ​ഖ​ണ്ഡി​ന് ശി​ഖ​ർ മോ​ഹ​നും ശ​ര​ൺ​ദീ​പ് സി​ങ്ങും ചേ​ർ​ന്നു​ള്ള ഓ​പ്പ​ണി​ങ് കൂ​ട്ടു​കെ​ട്ട് മി​ക​ച്ച തു​ട​ക്കം സ​മ്മാ​നി​ച്ചു. 88 റ​ൺ​സെ​ടു​ത്ത ശി​ഖ​ർ മോ​ഹ​നെ ഷോ​ൺ റോ​ജ​ർ ക്ലീ​ൻ ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു. 9 റ​ൺ​സെ​ടു​ത്ത ശ​ര​ൺ​ദീ​പി​നെ ജെ.​എ​സ്. അ​നു​രാ​ജ് പു​റ​ത്താ​ക്കി​. ആ​ര്യ​ൻ ഹൂ​ഡ 60 റ​ൺ​സു​മാ​യും കു​നൈ​ൻ ഖു​റേ​ഷി 40 റ​ൺ​സു​മാ​യും ക്രീ​സി​ലു​ണ്ട്. ഷോ​ൺ റോ​ജ​ർ മൂന്നും ജെ.​എ​സ്. അ​നു​രാ​ജ്, കൈ​ലാ​സ് ബി. ​നാ​യ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Tags:    
News Summary - Ranji trophy updates | Karnataka | KL Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.