Posted On
date_range Updated On
date_range രഞ്ജി ട്രോഫി: പുതുച്ചേരി 371; കേരളം 111/3
പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം കരുതലോടെ. പുതുച്ചേരിയുടെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിപ്പിച്ച സന്ദർശകർ രണ്ടാം നാൾ സ്റ്റംപെടുക്കുമ്പോൾ മൂന്നു വിക്കറ്റിന് 111 റൺസെടുത്തിട്ടുണ്ട്. സചിൻ ബേബിയും (30) സൽമാൻ നിസാറുമാണ് (24) ക്രീസിൽ. രോഹൻ കുന്നുമ്മൽ (17), പി. രാഹുൽ (18), രോഹൻ പ്രേം (19) എന്നിവർ പുറത്തായി. ലീഡ് നേടാൻ കേരളത്തിന് ഇനിയും 260 റൺസ് വേണം.
ബുധനാഴ്ച നാലിന് 253 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരെ കേരള ബൗളർമാർ 371ലേക്ക് ചുരുക്കി. ഉജ്ജ്വല ഫോം തുടരുന്ന ജലജ് സക്സേന അഞ്ചു വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന പരസ് ദോഗ്ര 159 റൺസെടുത്ത് മടങ്ങി. അരുൺ കാർത്തിക് 85 റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.