ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. 112 റൺസിന്‍റെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍റെ ഇന്നിങ്സ് 59 റൺസിലൊതുങ്ങി. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറാണ് രാജസ്ഥാൻ കുറിച്ചത്. ഓപ്പണര്‍മാരടക്കം നാല് രാജസ്ഥാന്‍ ബാറ്റര്‍മാരാണ് സംപൂജ്യരായി കൂടാരം കയറിയത്.
ബാറ്റർമാരിൽ രണ്ടു പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഒമ്പത് റൺസെടുക്കുന്നതിനിടെയാണ് അവസാനത്തെ നാലു വിക്കറ്റുകൾ നഷ്ടമായത്. 2017ല്‍ കൊല്‍ക്കത്തക്കെതിരെ 49 റണ്‍സിന് പുറത്തായ ബാംഗ്ലൂരാണ് ഈ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്. ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറും രാജസ്ഥാന്‍റെ പേരിലാണ്. 58 റൺസ്. 2019ൽ കേപ്ടൗണിൽ ബാംഗ്ലൂരിനോട് തന്നെയാണ് ടീം ഈ സ്കോറിൽ പുറത്തായത്.
ബാംഗ്ലൂർ -49 (കൊൽക്കത്തക്കെതിരെ 2017)
രാജസ്ഥാൻ -58 (ബാംഗ്ലൂരിനെതിരെ 2009)
രാജസ്ഥാൻ -59 (ബാംഗ്ലൂരിനെതിരെ 2023)
ഡൽഹി -66 (മുംബൈക്കെതിരെ, 2017)
ഡൽഹി -67 (പഞ്ചാബിനെതിരെ 2017)
കൊൽക്കത്ത -67 (മുംബൈക്കെതിരെ 2008)
ബാംഗ്ലൂർ -68 (ഹൈദരാബാദിനെതിരെ 2022)
ബാംഗ്ലൂർ -70 (ചെന്നൈക്കെതിരെ 2019)
ബാംഗ്ലൂർ -70 (രാജസ്ഥാനെതിരെ 2014)
പഞ്ചാബ് കിങ്സ് -73 (പൂണക്കെതിരെ 2017)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.