Posted On
date_range Updated On
date_range ബട്ട്ലറിന് അർധ സെഞ്ച്വറി; ബാംഗ്ലൂരിന് 170 റൺസ് വിജയലക്ഷ്യം
മുംബൈ: ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 169 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ജോസ് ബട്ട്ലറാണ്(70) രാജസ്ഥാൻ നിരയിലെ ടോപ്സ്കോറർ. ഹീത്മെയർ 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ദേവദത്ത് പടിക്കൽ 37 റൺസെടുത്തു.
യശ്വസി ജയ്സ്വാലും സഞ്ജു സാംസണും ചെറിയ സ്കോറിൽ പുറത്തായത് രാജസ്ഥാന്റെ റണ്ണെടുക്കലിന്റെ വേഗത്തെ ബാധിച്ചിരുന്നു. പിന്നീട്ബട്ട്ലറിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെത്മെയർ ബട്ട്ലറിന് മികച്ച പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.