Posted On
date_range Updated On
date_range അങ്കം നയിക്കാൻ മായങ്ക്; പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ
ന്യൂഡൽഹി: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ മായങ്ക് അഗർവാൾ നയിക്കും. ടീമിനെ നയിക്കാൻ അവസരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാനത്തോടെ ദൗത്യം ഏറ്റെടുക്കുകയാണെന്നും 31കാരൻ പറഞ്ഞു.
ലേലത്തിന് മുമ്പായി പഞ്ചാബ് ടീം നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്. 2018 മുതൽ ടീമിലുള്ള കർണാടകക്കാരൻ ടീമിന്റെ ഉപനായകനായിരുന്നു. കഴിഞ്ഞ സീസണിൽ ഇടക്ക് ടീമിനെ നയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ലോകേഷ് രാഹുലായിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്. ഇത്തവണ പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനാണ് രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.