ജെയിംസ് ഫോക്നറെ പി.എസ്.എല്ലിൽ നിന്ന് ആജീവനാന്തം വിലക്കി; പ്രതിഫലം നൽകിയില്ലെന്ന ആരോപണം തള്ളി പാക് ബോർഡ്

ഇസ്‍ലാമാബാദ്: കരാര്‍ അനുസരിച്ചുള്ള പണം നൽകാതെ വഞ്ചിച്ചുവെന്നാരോപിച്ച് പാകിസ്താൻ സൂപ്പര്‍ ലീഗിൽ (പി.എസ്.എൽ) നിന്ന് പിന്മാറിയ ആസ്ട്രേലിയൻ ക്രിക്കറ്റർ ജെയിംസ് ഫോക്നറെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ആജീവനാന്തം വിലക്കി. പി.എസ്.എൽ ഏഴാം സീസൺ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോഴായിരുന്നു ഫോക്നറുടെ പിൻമാറ്റം.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് താരം പറയുന്നതെന്നാണ് പി.സി.ബിയും ഫ്രാഞ്ചൈസിയായ ക്വറ്റ ഗ്ലാഡിയേറ്റേഴ്സും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

തന്റെ ബാറ്റും പേഴ്സനൽ വസ്തുക്കളും വലിച്ചെറിഞ്ഞ് ഹോട്ടലിൽ നാശനഷ്ടങ്ങള്‍ വരുത്തി, വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരോട് മോശമായി ​പെരുമാറി എന്നിവയടക്കം താരത്തിന്റെ പെരുമാറ്റദൂഷ്യങ്ങൾ വിവരിച്ച് വിശദമായ പ്രസ്താവന പി.സി.ബി പുറത്തിറക്കി. 70 ശതമാനം പണം താരത്തിന് കൈമാറിയെന്നും ബാക്കി 30 ശതമാനം ടൂർണമെന്റ് കഴി‍ഞ്ഞ് 40 ദിവസത്തിനുള്ളിൽ നല്‍കുകയെന്നാണ് പൊതുവേയുള്ള നടപടിക്രമമെന്നും പി.സി.ബി വ്യക്തമാക്കി.

ഈ സീസണിൽ ഗ്ലാഡിയേറ്റേഴ്സിനായി ആറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഫോക്നർ 49 റൺസും ആറു വിക്കറ്റും നേടിയിട്ടുണ്ട്. പി.സി.ബിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ ലീഗിൽ നിന്ന് പിൻമാറേണ്ടി വന്നതിൽ പാക് ക്രിക്കറ്റ് ആരാധകരോട് ഫോക്‌നർ ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - PCB denied non-payment allegations James Faulkner banned for life from PSL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.