പാറ്റ്​ കമ്മിൻസ്​ ആസ്​ട്രേലിയൻ ടെസ്​റ്റ്​ ക്യാപ്​റ്റൻ; ടിം പെയ്​ൻ അനിശ്​ചിതകാലത്തേക്ക്​ മാറി നിൽക്കും

മെൽബൺ: പാറ്റ്​ കമ്മിൻസ്​ ആസ്​ട്രേലിയൻ ടെസ്റ്റ്​ ടീമിനെ നയിക്കും. ക്രിക്കറ്റ്​ ആസ്​ട്രേലിയയാണ്​ പുതിയ ക്യാപ്​റ്റനെ പ്രഖ്യാപിച്ചത്​. സ്റ്റീവ്​ സ്​മിത്താണ്​ വൈസ്​ ക്യാപ്​റ്റൻ. അശ്ലീലചാറ്റിൽ കുടുങ്ങി ടിം പെയ്​ൻ രാജിവെച്ച്​ ഒഴിവിലേക്കാണ്​ പാറ്റ്​ കമ്മിൻസ്​ എത്തുന്നത്​. പെയ്​ൻ അനിശ്​ചതകാലത്തേക്ക്​ കളിക്കളത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന്​ അറിയിച്ചതിന്​ പിന്നാലെയാണ്​ പാറ്റ്​ കമ്മിൻസ്​ ക്യാപ്​റ്റനായി എത്തുന്നത്​.

1956ൽ റേയ്​ ലിൻഡ്​വാൾ ആസ്​ട്രേലിയയുടെ ക്യാപ്​റ്റനായതിന്​ ശേഷം ഇതാദ്യമായാണ്​ ഒരു ഫാസ്റ്റ്​ ​ബൗളർ ആസ്​ട്രേലിയയെ നയിക്കാനെത്തുന്നത്​. ക്യാപ്​റ്റൻ സ്ഥാനം തനിക്ക്​ ലഭിച്ച അംഗീകാരമാണെന്ന്​ പാറ്റ്​ കമ്മിൻസ്​ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ടിം നയിക്കുന്ന രീതിയിൽ തന്നെ ടീമിനെ നയിക്കാൻ തനിക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ പാറ്റ്​ കമ്മിൻസ്​ പറഞ്ഞു.

ഞാനും സ്റ്റീവും ക്യാപ്​റ്റൻമാരായ ടീമിൽ ഒരുപാട്​ മുതിർന്ന താരങ്ങളുണ്ട്​. യുവനിര ടീമിലേക്ക്​ വരാൻ കാത്തുനിൽക്കുകയുമാണ്​. മികച്ച ഒരു ടീമാണ്​ തങ്ങളുടേതെന്ന്​ പാറ്റ്​ കമ്മിൻസ്​ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ആഷസ്​ ടെസ്റ്റിന്​​ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ ആസ്​ട്രേലിയ പുതിയ ക്യാപ്​റ്റനെ പ്രഖ്യാപിച്ചത്​.

2018ലെ പന്ത്​ ചുരണ്ടൽ വിവാദത്തിന്​ ശേഷം ഇതാദ്യമായാണ്​ സ്റ്റീവ്​ സ്​മിത്ത്​ ക്യാപ്​റ്റൻ സ്ഥാനത്തേക്ക്​ തിരിച്ചെത്തുന്നത്​. ക്യാപ്​റ്റൻ സ്ഥാനത്തേക്ക്​ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന്​ സ്റ്റീവ്​ സ്​മിത്ത്​ പ്രതികരിച്ചു. പാറ്റിനെ സഹായിക്കാനായി കാത്തിരിക്കുകയാണ്​. ദീർഘകാലമായി ഒന്നിച്ച്​ കളിച്ച താരങ്ങളാണ്​ താനും പാറ്റ്​ കമ്മിൻസുമെന്നും സ്റ്റീവ്​ സ്​മിത്ത്​ പറഞ്ഞു.

Tags:    
News Summary - Pat Cummins named Australian Test captain and Steve Smith vice-captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.