Posted On
date_range Updated On
date_range ആസ്‌ട്രേലിയൻ ഏകദിന ടീമിനെ പാറ്റ് കമ്മിൻസ് നയിക്കും
ആസ്‌ട്രേലിയയുടെ ഏകദിന ടീമിനെയും ഇനി പേസർ പാറ്റ് കമ്മിൻസ് നയിക്കും. കമ്മിൻസിനെ ആസ്‌ട്രേലിയയുടെ 27ാമത്തെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതായി ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചു. ആരോൺ ഫിഞ്ച് ഏകദിനത്തിൽനിന്ന് കഴിഞ്ഞ മാസം വിരമിച്ചതോടെ ഏകദിന ടീമിന്റെ ചുമതല കമ്മിൻസിനാണ്. ടെസ്റ്റ് ടീമിന്റെ നായകനായി ഒരു വർഷം പൂർത്തിയാകുമ്പോഴാണ് താരത്തെ തേടി എകദിന ക്യാപ്റ്റന്റെ ക്യാപുമെത്തുന്നത്. ഷെയ്ൻ വോണിന് ശേഷം ഏകദിന ക്യാപ്റ്റനാകുന്ന ആദ്യ ബൗളർ കൂടിയാണ് കമ്മിൻസ്.
"ഫിഞ്ചിയുടെ കീഴിൽ കളിക്കുന്നത് ഞാൻ നന്നായി ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽനിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചു. ഏറെ അനുഭവസമ്പത്തുള്ള ഒരു ഏകദിന സ്ക്വാഡ് ഞങ്ങളുടെ ഭാഗ്യമാണ്", ക്യാപ്റ്റനായി നിയമിതനായ ശേഷം കമ്മിൻസ് പറഞ്ഞു. 2023 ലോകകപ്പിൽ ഉൾപ്പെടെ കമ്മിൻസ് ആസ്ട്രേലിയയെ നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.