കളി തോറ്റതിന് സിംബാബ്​വെ പ്രസിഡന്റ് കളിയാക്കി; മറുപടിയുമായി പാക് പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി സിംബാബ്​വെ പ്രസിഡന്റ് എമേഴ്സൺ നംഗാവ. ട്വിറ്ററിലൂടെ പാകിസ്താനെ കളിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത തവണ യഥാർഥ മിസ്റ്റർ ബീനിനെ​ അയക്കുമെന്നായിരുന്നു നംഗാവയുടെ ട്വീറ്റ്.

നംഗാവയുടെ പ്രതികരണത്തിന് മറുപടിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫും രംഗത്തെത്തി. ഞങ്ങൾക്ക് യഥാർഥ മിസ്റ്റർ ബീൻ ഇല്ലായിരിക്കാം. എന്നാൽ, ഞങ്ങൾക്ക് യഥാർഥ ക്രിക്കറ്റ് സ്പിരിറ്റിട്ടുണ്ട്. നന്നായി കളിച്ചതിന് സിംബാബ്​വെയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കളി ജയിച്ചതിന് പിന്നാലെ സിംബാബ്​വെ പ്രസിഡന്റ് സ്വന്തം ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിരുന്നു. ഇതിൽ മിസ്റ്റർ ബീനിന്റെ ചിത്രം ഉൾപ്പെടുത്തിയത് എല്ലാവരിലും കൗതുകം ഉണർത്തിയിരുന്നു. മിസ്റ്റർ ബീൻ കഥാപാത്രം അവതരിപ്പിക്കുന്ന റോവൻ അകിൻസണോട് സാമ്യമുള്ള പാക് ഹാസ്യതാരം ആസിഫ് മുഹമ്മദിനെ ഓർമിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. ആസിഫ് മുഹമ്മദ് 2016ൽ സിംബാബ്​വെയിലെത്തി മിസ്റ്റർ ബീൻ കഥാപാത്രത്തെ അനുകരിച്ചിരുന്നു. ഈ ട്വീറ്റിനാണ് പാക് പ്രധാനമ​ന്ത്രി മറുപടി നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന സൂപ്പർ 12ലെ ആവേശ മത്സരത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്​വെയുടെ ജയം. അവസാന പന്ത് വരെ ആവേശമുണ്ടായിരുന്ന മത്സരത്തിൽ നാടകീയമായാണ് സിംബാബ്​വെ ജയം പിടിച്ചെടുത്തത്.

Tags:    
News Summary - Pakistan PM's strong reply to Zimbabwe President's ‘Mr Bean’ dig after Babar Azam's men lose in T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.