അടിച്ചത് എട്ടെണ്ണം, എട്ടും വ്യത്യസ്ത ടീമിനെതിരെ! ഒലി പോപ്പിന്‍റെ സെഞ്ച്വറി സ്റ്റൈൽ
ടെസ്റ്റ് ക്രിക്കറ്റിൽ എട്ടാം സെഞ്ച്വറി തികച്ച് ഇംഗ്ലണ്ട് താരം ഒലി പോപ്പ്. സിംബാബ്വെക്കെതിരെയുള്ല ഏക ടെസ്റ്റ് മത്സര പരമ്പരക്കിടെയാണ് താരത്തിന്‍റെ എട്ടാം സെഞ്ച്വറി. നാല് ദിവസത്തെ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയടിച്ച പോപ്പ് വ്യത്യസ്ത റെക്കോഡാണ് സ്വന്തമാക്കിയത്.
കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പോപ്പ് സിംബാബ്‍വെയ്ക്കെതിരെ നേടിയത്. ഈ എട്ട് സെഞ്ച്വറികളും എട്ട് വ്യത്യസ്ത ടീമുകൾക്കെതിരെയാണെന്നതാണ് പോപ്പ് കുറിച്ച ചരിത്രം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിൻറെ കരിയറിലെ ആദ്യ എട്ട് സെഞ്ച്വറികളും വ്യത്യസ്ത ടീമുകൾക്കെതിരെ നേടുന്നത്. നേരത്തെ അയർലൻഡ്, ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ് ടീമുകൾക്കെതിരെയും പോപ്പ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു.
അതിനിടെ സിംബാബ്‍വെയ്ക്കെതിരായ നാല് ദിവസത്തെ ഏക ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീം വിജയത്തിലേക്ക്. രണ്ടാം ദിവസം ഫോളോ ഓണിനെ തുടർന്ന് ബാറ്റ് ചെയ്യുന്ന സിംബാബ്‍വെ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിലാണ്. മത്സരത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സിംബാബ്‍വെയ്ക്ക് ഇനി 270 റൺസ് കൂടി വേണം. സ്കോർ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ ആറിന് 565 ഡിക്ലയർഡ്. സിംബാബ്‍വെ ആദ്യ ഇന്നിങ്സ് 265, രണ്ടാം ഇന്നിങ്സ് രണ്ടിന് 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.