Posted On
date_range Updated On
date_range സഹപ്രവർത്തകക്ക് അശ്ലീല സന്ദേശം: ആസ്ട്രേലിയൻ നായകൻ ടിം പെയ്ൻ രാജിവെച്ചു
സിഡ്‌നി: അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തില്‍ ആസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്‌ന്‍ രാജിവെച്ചു. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത് വിവാദമായ സാഹചര്യത്തിലാണ് പെയ്ന്‍ സ്ഥാനമൊഴിഞ്ഞത്.
കുടുംബത്തെയും ക്രിക്കറ്റ് ആസ്ട്രേലിയയേയും വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നതായി പെയ്ന്‍ പറഞ്ഞു. അതേസമയം പെയ്‌ന്‍ ടീമിൽ തുടരുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി. പെയ്‌നെതിരായ ആരോപണം ക്രിക്കറ്റ് ആസ്‌ട്രേലിയ അന്വേഷിച്ചിരുന്നു.
2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്‌ന്‍ ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് വാർത്ത. ടാസ്മാനിയന്‍ ടീമില്‍ ഉണ്ടായിരുന്ന പെയ്ന്‍ അന്ന് സഹപ്രവര്‍ത്തകയുമായി നടത്തിയ ടെക്സ്റ്റിങ് വിവാദമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.