Posted On
date_range Updated On
date_range വാർണറുമില്ല; ആസ്ട്രേലിയക്ക് തിരിച്ചടി തുടരുന്നു
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ രണ്ടു ടെസ്റ്റുകൾകൂടി ബാക്കിനിൽക്കെ 0-2ന് പിന്നിൽ നിൽക്കുന്ന ആസ്ട്രേലിയൻ ടീമിന് തിരിച്ചടികൾ തുടരുന്നു. രണ്ടാം ടെസ്റ്റിനിടെ തലക്ക് പന്തുതട്ടിയും കൈമുട്ടിന് പരിക്കേറ്റും പുറത്തായ വെറ്ററൻ താരം ഡേവിഡ് വാർണറാണ് ഏറ്റവുമൊടുവിൽ മടങ്ങുന്നത്.
കാലിലെ പരിക്കിനെത്തുടർന്ന് പേസർ ജോഷ് ഹേസൽവുഡും കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നേരത്തേ നാട്ടിലെത്തിയിട്ടുണ്ട്. മാർച്ച് ഒന്നിന് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് കമ്മിൻസ് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന പേസർ മിച്ചൽ സ്റ്റാർക്കും ബാറ്റർ കാമറൂൺ ഗ്രീനും ആരോഗ്യം വീണ്ടെടുത്തതാണ് ഓസീസിന് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.