ചാമ്പ്യൻമാരുടെ കലാശപ്പോരിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുമ്പോൾ ടോസ് വിജയം ന്യൂസിലാൻഡിനൊപ്പം. ടോസ് വിജയിച്ച ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇന്ത്യയെ ഫീൽഡിങ്ങിനയച്ചു. തുടർച്ചയായി 15ാം മത്സരത്തിലാണ് ഇന്ത്യൻ ടീമിന് ടോസ് നഷ്ടമാകുന്നത്. നായകൻ രോഹിത് ശർമക്ക് 12ാമത്തേതും.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഫൈനലിലും ഇറങ്ങുന്നത്. ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ സൂപ്പർ താരം മാറ്റ് ഹെൻറി ടീമിലില്ല. നാല് മത്സരത്തിൽ ഇന്ത്യക്കെതിരെ നേടിയ അഞ്ച് വിക്കറ്റുൾപ്പടെ 10 വിക്കറ്റ് സ്വന്തമാക്കി മികച്ച ഫോമിൽ നിൽക്കുന്ന താരമാണ് മാറ്റ് ഹെൻറി. നഥാൻ സ്മിത്താണ് ഹെൻറിക്ക് പകരം ടീമിലെത്തിയത്.
ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീമെത്തുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയോട് മാത്രമാണ് ന്യൂസിലാൻഡ് തോറ്റത്. ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനൽ പ്രവേശനം നടത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്. മൂന്നാം ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കിൽ കിവികൾക്ക് ഇത് രണ്ടാമൂഴമാണ്.
ന്യൂസിലാൻഡ് ഇലവൻ- വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലഥാം(കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൾ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കയ്‍ൽ ജമേഴ്സൺ, വില്യം ഒറൂർക്ക്
ഇന്ത്യ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ (w), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചകരവർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.